..
തേലപ്പിള്ളില്‍ കുടുംബയോഗത്തില്‍ അംഗങ്ങളായ യാക്കോബായ സൂറി യാനി ക്രിസ്ത്യാനി പാരമ്പര്യത്തില്‍പ്പെട്ട തേലപ്പിള്ളില്‍ കുടുംബാംഗങ്ങളുടെ ഉത്ഭവം, വളര്‍ച്ച, ശാഖോപശാഖകളുടെ പരസ്പരബന്ധം, പൂര്‍വികരുടെ ജീവിത പശ്ചാത്തലം എന്നിവയെ സംബന്ധിച്ച് തലമുറകളായി കൈമാറി ലഭ്യമായിട്ടുള്ള വസ്തുതകളുടെ ഒരു അവലോകനം ഈ ഡയറക്ടറിയുടെ ആമുഖമായി ചേര്ക്കു ന്നത് ഇന്നത്തെ യുവതലമുറക്കും ഭാവി തലമുറക്കും പ്രയോജന്്രദമായിരിക്കു മെന്നു കരുതുന്നു.< ഭിന്നമതസ്ഥരായ തേലപ്പിള്ളില്‍ കുടുംബക്കാര് മിക്കവാറും ഇന്ന് മദ്ധ്യകേര ളത്തില്‍ പലഭാഗങ്ങളിലായി താമസിച്ചുവരുന്നു. തേലപ്പിള്ളില്‍ ഹിന്ദുക്കൾ തൃശൂര്‍ ജില്ലയില്‍ വാളൂര്‍ ഗ്രാമത്തിലും ക്രൈസ്തവരില്‍ കത്തോലിക്ക വിഭാഗത്തിൽ പെട്ടവര്‍ ഇരിങ്ങാലക്കുടയ്ക്ക് സമീപം മാപ്രാണം, കരുവന്നൂര്‍ എന്നീ ഗ്രാമങ്ങളി ലുമാണ് കൂടുതലായിട്ടുള്ളത്. യാക്കോബായ സുറിയാനി ക്രിസ്ത്യാനികളായ തേലപ്പിള്ളില്‍ കുടുംബക്കാരില്‍ ഭൂരിഭാഗവും പുളിയനം, പീച്ചാനിക്കാട് പ്രദേശ ങ്ങളിലാണ് അധിവസിക്കുന്നത്.
പടിഞ്ഞാറെ വീട്ടുകാരുടെ ഉപശാഖകള്‍: ഇവര്‍ ആദ്യം താമസിച്ചിരുന്ന വീടും പുരയിടവും വിറ്റിട്ട് പിന്ഗാമികളില് ഇട്ടീരയെന്ന ഒരാള്‍ പുളിയനത്തില്‍ തന്നെ വെള്ളേപ്പാടം എന്ന സ്ഥലത്തും മത്തായി എന്ന മറ്റൊരാള്‍ നിലുവായ് എന്ന സ്ഥലത്തും താമസമാക്കി, ൪ ശാഖകളായി പിരിഞ്ഞു. ഇതിൽ വെളേളപ്പാടം ശാഖയിലെ ഒരാള്‍ പീച്ചാനിക്കാട് ആലുക്കല്‍ കുടുംബത്തില്‍ ദത്തുപോയി.വെ ള്ളോപ്പാടം കുടുംബ ശാഖാംഗമായ റവ.ഫാ.ടി.പി. സഖറിയ തേലപ്പിള്ളില്‍ അമേ രിക്കയിലും നിലുവായ് കുടുംബശാഖാംഗമായ റവ.ഫാ.ടി.വി. യല്‍ദോസ് തേലപ്പി ളളില്‍ തൃശൂര്‍ ഭദ്രാസനത്തിലും വൈദീകരായി സേവനമനുഷ്ഠിക്കുന്നു.
തേലപ്പിള്ളില്‍ മൂലകുടുംബനാഥന്റെ പേര് വറിയത് എന്നായിരുന്നുവെന്ന് ഈ പേരിന്റെ എല്ലാ ശാഖകളിലുമുള്ള ആവര്‍ത്തനത്തിൽ നിന്ന് ഉഹിക്കാം. ആദ്യ ജാതനായ ശിശുവിന് ആ കുഞ്ഞിന്റെ പിതാമഹന്റെ പേരിടുക എന്നത് (പാചീനമായിതന്നെയുളള ഒരാചാരമാണല്ലോ. ഈ വറിയതിന് കുഞ്ഞിച്ചെറിയ, കുഞ്ഞിപയലോ വറിയത് എന്നിങ്ങനെ മൂന്ന് പുത്രന്മാര് ആയിരുന്നുവെന്നും ഒരോ ശാഖയിലേയും പേരുകളുടെ ആവര്‍ത്തനത്തില്‍ നിന്നും അനുമാനിക്കാം. ഇവര്‍ മൂന്നുപേരും അടുത്തടുത്ത പുരയിടങ്ങളില്‍ താമസിച്ചിരുന്നു. അവരിൽ പുരയിട ത്തിന്റെ പടിഞ്ഞാറെയറ്റത്ത് താമസിച്ച കുഞ്ഞിപയലോയുടെ കുടുംബത്തെ പടി ഞ്ഞാറെ വീട്ടുകാരെന്നും നടുവില്‍ താമസിച്ച കുഞ്ഞിച്ചെറിയയുടെ വീട്ടുകാരെ നടുവിലെ വീട്ടുകാരെന്നും കീഴക്കെയറ്റത്ത് താമസിച്ച വറിയതിന്റെ കുടുംബത്തെ കിഴക്കെ വീട്ടുകാരെന്നും ആരംഭത്തിലെ വിളിച്ച് പോന്നു.
Will update Soon