Preloader Close
Puliyanam P.O, Angamaly.
Ernakulam. Kerala. INDIA

Office Bearers. 2020-2022

Thelappillil Family History

തേലപ്പിള്ളില്‍ കുടുംബയോഗത്തില്‍ അംഗങ്ങളായ യാക്കോബായ സൂറി യാനി ക്രിസ്ത്യാനി പാരമ്പര്യത്തില്‍പ്പെട്ട തേലപ്പിള്ളില്‍ കുടുംബാംഗങ്ങളുടെ ഉത്ഭവം, വളര്‍ച്ച, ശാഖോപശാഖകളുടെ പരസ്പരബന്ധം, പൂര്‍വികരുടെ ജീവിത പശ്ചാത്തലം എന്നിവയെ സംബന്ധിച്ച്‌ തലമുറകളായി കൈമാറി ലഭ്യമായിട്ടുള്ള വസ്തുതകളുടെ ഒരു അവലോകനം ഈ ഡയറക്ടറിയുടെ ആമുഖമായി ചേര്‍ക്കു ന്നത്‌ ഇന്നത്തെ യുവതലമുറക്കും ഭാവി തലമുറക്കും പ്രയോജന്്രദമായിരിക്കു മെന്നു കരുതുന്നു.

ഭിന്നമതസ്ഥരായ തേലപ്പിള്ളില്‍ കുടുംബക്കാര്‍ മിക്കവാറും ഇന്ന്‌ മദ്ധ്യകേര ളത്തില്‍ പലഭാഗങ്ങളിലായി താമസിച്ചുവരുന്നു. തേലപ്പിള്ളില്‍ ഹിന്ദുക്കൾ തൃശൂര്‍ ജില്ലയില്‍ വാളൂര്‍ ഗ്രാമത്തിലും ക്രൈസ്തവരില്‍ കത്തോലിക്ക വിഭാഗത്തിൽ പെട്ടവര്‍ ഇരിങ്ങാലക്കുടയ്ക്ക്‌ സമീപം മാപ്രാണം, കരുവന്നൂര്‍ എന്നീ ഗ്രാമങ്ങളി ലുമാണ്‌ കൂടുതലായിട്ടുള്ളത്‌. യാക്കോബായ സുറിയാനി ക്രിസ്ത്യാനികളായ തേലപ്പിള്ളില്‍ കുടുംബക്കാരില്‍ ഭൂരിഭാഗവും പുളിയനം, പീച്ചാനിക്കാട്‌ പ്രദേശ ങ്ങളിലാണ്‌ അധിവസിക്കുന്നത്‌. ശേഷിക്കുന്നവര്‍ കൊരട്ടി, മാമ്പ്ര, മൂക്കന്നൂര്‍, പൂതംകുറ്റി, അങ്കമാലി, പെരുമ്പാവൂര്‍, മേയ്ക്കാട്‌ മുതലായ സമീപ്പരദേശങ്ങ ളിലും താമസിക്കുന്നു. നമ്മുടെ അയൽ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ നര സിംഹരാജപുരം, ഷിമോഗ എന്നീ സ്ഥലങ്ങളിലും ഏതാനും തേലപ്പിള്ളിൽ കൂടും ബക്കാര്‍ സ്ഥിരതാമസക്കാരായ്‌. ഇവരുടെ പൂര്‍വ്വികര്‍ പീച്ചാനിക്കാട, മാസ്പ്ര ഓപ്രദേ ശങ്ങളില്‍ നിന്നും പോയിട്ടുളളവരാണ്‌. യാക്കോബായ പാരമ്പര്യത്തില്‍പെട്ടവരും പിന്നീട്‌ (ബ്രദര്‍മിഷനില്‍ ചേര്‍ന്നവരുമായ ഏതാനും തേലപ്പിള്ളിൽ കുടുംബക്കാര്‍ അങ്കമാലിയില്‍ താമസിക്കുന്നു.

യാക്കോബായ സുറിയാനി പാരമ്പര്യത്തില്‍പെട്ട എല്ലാ തേലപ്പിള്ളിൽ കുടുംബങ്ങളുടേയും മൂല കുടുംബം പുളിയനത്തിൽ മറ്റപ്പിള്ളി മനയ്ക്കു സമീപ മായിരുന്നുവെന്ന്‌ വിശ്വസിച്ചുപോരുന്നു. ഈ മൂലകുടുംബത്തിന്റെ ഉത്ഭവം എവി ടെയാണ്‌? അംഗങ്ങള്‍ ആരെല്ലാം? ഇവിടെ വരുവാനുായ സാഹചര്യമെന്ത്‌? ഈ കുടുംബത്തിന്റെ ആദ്യകാല ശാഖകള്‍ ഏതെല്ലാം? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കത്തൊന്‍ ആധികാരിക രേഖകളുടേയും ചരിത്ര സാക്ഷ്യങ്ങളുടേയും അഭാവത്തില്‍ തലമുറകളായി കൈമാറി കൈവന്നിട്ടുള്ള അറിവുകളേയും൦ം സാഹ ചര്യതെളിവുകളേയും ആശ്രയിക്കേിയിരിക്കുന്നു. നമുക്ക്‌ ലഭ്യമായിട്ടുള്ള അറിവു കളും ഐതിഹ്യങ്ങളും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ തെളിവുകളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ ഏറെക്കുറെ വിശ്വാസയോഗ്യമായ താഴെ ചേര്‍ക്കുന്ന നിഗമനങ്ങളില്‍ നാം എത്തിച്ചേരുന്നു.

തേലപ്പിള്ളില്‍ മൂലകുടുംബത്തിന്റെ വേരുകൾ തേടുമ്പോള്‍ നാം ചെന്നെ ത്തുന്നത്‌ തുറവൂര്‍ പഞ്ചായത്തില്‍പെട്ട ദേവഗിരിയിലും സമീപപ്രദേശമായ മഞ്ഞ (പ്രയിലുമാണ്‌. ഈ മൂലഗേഹത്തിലെ അംഗങ്ങൾ മതപരിവര്‍ത്തനം നടത്തിയ സവര്‍ണ്ണ ഹൈന്ദവരായിരുന്നു എന്നാണൈതിഹ്യം. മേൽപറഞ്ഞ പ്രദേശങ്ങളിൽ ശതാബ്ദങ്ങൾക്കു മുന്‍പെ തേലപ്പിള്ളില്‍ കുടുംബക്കാരുടെ ആധിപത്യമുായി രുന്നു എന്നുള്ളത്‌ ചരിത്രപരമായ യാഥാര്‍ത്ഥ്യമാണ്‌. ദേവഗിരിയില്‍ ഇന്നുകാ ണുന്ന അതിപുരാതനമായ തേലപ്പിള്ളിൽ ക്ഷേരതവും തേലപ്പിള്ളില്‍ ചാലും ഇതി ലേക്കുള്ള ചരിത്ര സാക്ഷ്യങ്ങളാണ്‌. തേലപ്പിള്ളിൽ ക്ഷേതം എ.ഡി. 8-൦ നൂറ്റിൽ ജീവിച്ചിരുന്ന ആദിശങ്കരനാല്‍ പ്രതിഷ്ഠ നഷ്ടപ്പെട്ടതാണെന്ന്‌ 1996-ല്‍ വ്രസിദ്ധീക രിച്ച തുറവൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന രേഖയില്‍ പ്രതിപാദിച്ചിട്ട്‌. പുരാത നകാലത്ത്‌ ക്ഷേത്ര കര്‍ത്തൃത്വം പുരോഹിതന്മാരുടെ മേലധികാരത്തിന്‍കീഴില്‍ അതാത്‌ നാട്ടിലെ പ്രമാണിമാരെ ഏല്‍പ്പിക്കുകയെന്ന പതിവുയിരുന്നതായി കാണാം. ഇങ്ങനെ തേലപ്പിള്ളില്‍ അമ്പലത്തിന്റെ രക്ഷാധികാരികള്‍ തേലപ്പിളളിൽ ഹിന്ദുക്കളായിരുന്നതുകൊവണം ഈ അമ്പലം തേലപ്പിള്ളില്‍ ക്ഷേരതം എന്നറിയ പ്പെട്ടത്‌. തേലപ്പിള്ളില്‍ ചാല്‍നിലത്തിന്റെ ഉടമസ്ഥരും ഇവര്‍ തന്നെയായിരുന്നിരി ക്കണം. കാല്രകമേണ ഉളവായ സംഭവങ്ങളുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ തേല പ്പിള്ളില്‍ ഹിന്ദുക്കള്‍ ദേവഗിരിവിട്ട്‌ സമീപ്രപദേശമായ മഞ്ഞ്രപ്രയിൽ താമസമാ ക്കിയതായി കരുതപ്പെടുന്നു. മഞ്ഞപ്രയിലും പ്രാന്ത്രപദേശങ്ങളിലും അതിപുരാത നമായിത്തന്നെ യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾ ഭായിരുന്നു എന്നു ളളതും ശ്രദ്ധേയമാണ്‌. ഇവരുടെ മതാനുഷ്ഠാനങ്ങളും ജീവിതരീതികളും ഈ ഹൈന്ദവകുടുംബങ്ങളില്‍ ഒന്നിനെ ക്രൈസ്തവ മതപരിവര്‍ത്തനത്തിനു പ്രേരിപ്പി ചിട്ടാകാം. മതപരിവര്‍ത്തനത്തിനുശേഷം ഈ കുടുംബം പുളിയനം കരയില്‍ വന്ന്‌ താമസം ഉറപ്പിച്ചതായി അനുമാനിക്കാം. മതമാറ്റത്തിനുശേഷം ബന്ധുക്ക ളുടെ ഇടയിലെ താമസം ക്ലേശകരമായതും പുളിയനത്തിലെ വിജനമായ പുരയിട ങ്ങളുടെ ലഭൃതയെക്കുറിച്ച്‌ മഞ്ഞ്പരയിലേയു൦ പുളിയനത്തിലേയും (ക്രിസ്ത്യാനി സുഹൃത്തുക്കളില്‍ നിന്ന്‌ അറിയുവാൻ ഇടയായതുമാകാം ഈ കുടുംബം അവി ടേക്ക്‌ താമസം മാറ്റാന്‍ കാരണമായത്‌. മാത്രമല്ല ഈ കുടുംബനാഥന്‍ വിവാഹം ചെയ്തിരുന്നത്‌ പുളിയനത്തില്‍ നിന്നും ഏറെ ദൂരയല്ലാത്ത മാമ്പ്രയിടെ നാടാലി എന്നറിയപ്പെടുന്ന നാടകശാല കുടുംബത്തില്‍ നിന്നായിരുന്നുവെന്നും പറയപ്പെടു ന്നു. ഈ ബന്ധത്തെക്കുറിച്ച്‌ മറ്റൊരൈതിഹ്യമുള്ളത്‌ ഇപ്രകാരമാണ്‌. കുടുംബനാ ഥന്റെ ഭാര്യാ സഹോദരനും കുടുംബവും പുളിയനത്തുള്ള ബന്ധുക്കളെ കാണാന്‍ വന്നിരുന്നുവെന്നും അവര്‍ ക്രിസ്ത്യാനികളുടെ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചപ്പോള്‍ അരിയും അത്‌ പാകം ചെയ്യുവാനുള്ള പാത്രവും കൊടുത്ത്‌ സല്‍ക്കരിച്ചു എന്നുളളതാണ്‌.

തേലപ്പിള്ളിൽ മൂലകുടുംബത്തിലെ അംഗങ്ങളും അവരുടെ പിന്‍ഗാമികളും മതവിശ്വാസികളും സത്യസന്ധരും സന്മാര്‍ഗ ബോധമുളളഭവരും സര്‍വ്വോപരി അധ്വാനശീലരായ കര്‍ഷകരുമായിരുന്നു. തത്ഫലമായി അവര്‍ക്ക്‌ ചുരുങ്ങിയ കാലം൦കെ്‌ ഉയര്‍ന്ന നേട്ടങ്ങൾ കൈവരിയ്ക്കുവാൻ സാധിച്ചുവെന്നത്‌ തര്‍ക്കമറ്റ വസ്തുതയാണ്‌. ആ കാലത്ത്‌ പുളിയനം പീച്ചാനിക്കാട്‌ ഭാഗത്തെ മിക്ക പുരയിട ങ്ങളും അവിടത്തെ മനകളുടെ ഉടമസ്ഥതയിലായിരുന്നു. തേലപ്പിള്ളിൽ കുടും ബാംഗങ്ങളുടെ അധ്വാനശീലത്തിലും ജീവിതരീതിയിലും ജന്മിമാരോടുള്ള പെരു മാറ്റത്തിലും ഈ മനകളിലെ നമ്പൂതിരിമാര്‍ ആകൃഷ്ടരായതുകൊണ് അവരുടേ തായ പല ഭൂപ്രദേശങ്ങളുടേയും കൈവശാവകാശം ഇവര്‍ക്ക്‌ ലഭിക്കുവാന്‍ ഇട യായത്‌.

തേലപ്പിള്ളി കുടുംബാംഗങ്ങളുടെ മേല്‍പറഞ്ഞ സവിശേഷതകളും സാമ്പത്തിക ഭദ്രതയും മധ്യകേരളത്തിലെ തന്നെ പുരാതന യാക്കോബായ സുറി യാനി ക്രിസ്ത്യാനികളായ മറ്റു കുടുംബാംഗങ്ങളുടെ ശ്രദ്ധയെ ആകര്‍ഷിച്ചിരുന്നു. ഈ കുടുംബങ്ങളുമായി വളരെക്കാലം മുന്‍പുതന്നെ തേലപ്പിള്ളിൽ കുടുംബാംഗ ങ്ങള്‍ക്ക്‌ വിവാഹബന്ധത്തിലേര്‍പ്പെടുവാന്‍ ഇടയായതും അതുകൊണിരിക്കണം. തേലപ്പിള്ളില്‍ കുടുംബാംഗങ്ങൾ ആദികാലം തൊട്ട്‌ മതവിശ്വാസികളും സൽഗു ണസമ്പന്നരുമായിരുന്നുവെന്നതിന്റെ തെളിവാണ്‌ സഭാചരിത്ര പണ്ഡിതനായ കണിയാംപറമ്പില്‍ ബഹു. കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ രചിച്ച സഭാചരിത്ര ത്തിലെ പരാമര്‍ശം. 1876ലെ മുളന്തുരുത്തി സുന്നഹദോസില്‍ പീച്ചാനിക്കാട്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളിയെ പ്രതിനിധീകരിച്ച ൪ അല്‍മായരിൽ ഒരാള്‍ തേലപ്പിള്ളില്‍ ഇട്ടീര വറിയത്‌ ആയിരുന്നുവെന്ന്‌ സഭാചരിത്രത്തിൽ രേഖ പ്പെടുത്തിയിരിക്കുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്ന മറ്റൊരുകാര്യം ആ കാലത്ത്‌ തങ്ങളുടെ ഇടവകയില്‍ തേലപ്പിള്ളിൽ കുടുംബാംഗങ്ങൾക്ക്‌ മാന്യമായ സ്ഥാനം ളായിരുന്നു എന്നുള്ളതാണ്‌.

മൂലകുടുംബം പുളിയനത്തില്‍ വന്നകാലം൦ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മൂന്നു ശതാബ്ദം മുന്‍പായിരിക്കണമെ ന്നനുമാനിക്കാം. മൂലകുടുംബശാഖകളുടെ ആദ്യകാലവസതികള്‍ എല്ലാം തന്നെ നാമാവശേഷമാകുകയോ പുനര്‍നിര്‍മാണം ചെയ്യപ്പെടുകയോ ചെയ്തിട്ടുള്ളതി നാല്‍ ആ ശാഖകളുടെ കാലനിര്‍ണയത്തിനുളള തെളിവുകൾ നഷ്ടപ്പെട്ടു. തേല പ്പിള്ളില്‍ കുടുംബത്തില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്ന പ്രായക്കൂടുതൽ ഉള്ളവരുടെ വയസ്സും അവരുടെ തലമുറയുടെ എണ്ണവും പരിഗണിച്ചാൽ ഉദ്ദേശം മൂന്ന്‌ ശതാബ്ദം മുമ്പാണ്‌ മൂലകുടുംബം പുളിയനത്തിൽ കുടിയേറിയതെന്ന്‌ ഉയഹിക്കുന്നതില്‍ തെറ്റില്ല. മൂലകുടുംബത്തിലെ ആദ്യകാല ശാഖകളിലൊന്നു പുളിയനത്തിലെ കീഴത്തുകുടി പുരയിടത്തില്‍ താമസിച്ചിരുന്നതായിട്ടാണ്‌ പറയ പ്പെടുന്നത്‌. ഈ പുരയിടം അടുത്ത കാലംവരെ ആ ശാഖയിലെ പിന്‍ഗാമികളുടെ കൈവശമായിരുന്നുവെന്നുള്ളത്‌ ഇതിന്‌ തെളിവാണ്‌. നാലഞ്ച്‌ തലമുറകള്‍ക്ക്‌ ശേഷം ഈ പുരയിടത്തിലെ കിണറിൽ നിന്നും തുകൽകൊീ നിര്‍മിച്ചതും, വെള്ളം കോരുവാനും യാത്രാവേളയില്‍ വെള്ളം കൊപോകുവാനും മറ്റും ഉപക രിക്കുന്ന ഒരു സഞ്ചി ലഭിക്കുകയുായി. ഇത്‌ ടിപ്പുവിന്റെ പടയോട്ട കാലത്ത്‌ പട്ടാള ക്കാര്‍ വെള്ളം കോരിയ അവസരത്തിൽ വീണുപോയതാണെന്ന്‌ പറയപ്പെടുന്നു. ഈ സഞ്ചി ആറേഴ്‌ ദശാബ്ദം മുന്‍പുവരെ ഈ ശാഖയിലെ പിൻഗാമികൾ സൂക്ഷിച്ചിരുന്നത്‌ കവര്‍ ഇന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. ടിപ്പുവിന്റെ പടയോട്ടം എ. ഡി. 1789-90 കാലഘട്ടത്തിലായിരുന്നു. അതിനും ദശാബ്ദങ്ങള്‍ക്ക്‌ മുന്‍പായിരി ക്കണം കീഴുത്തകുടിയില്‍ കിണര്‍കുഴിച്ചതും പുര പണിത്‌ മൂലകുടുംബശാഖ അവിടെ നിന്നും താമസം മാറ്റിയപ്പോള്‍ ഈ കിണര്‍ ഉപയോഗശൂന്യമായി കിടന്നി രിക്കാം.

മൂലകുടുംബം പുളിയനത്തില്‍ താമസമാക്കിയ കാലഘട്ടത്തിൽ അവിടെ സഞ്ചാരയോഗ്യമായ ഒറ്റയടിപ്പാതപോലും൦ ഉായിരുന്നില്ല. വിദ്യാഭ്യാസ സ൯കര്യ ങ്ങളും ഇല്ലായിരുന്നു. പുളിയനം, പീച്ചാനിക്കാട്‌ കരയിൽ ആദ്യമായി ഒരു പ്രൈമറി വിദ്യാലയം പോലും ഭാകുന്നത്‌ ഇരുപതാംനുൂറ്റിന്റെ ആരംഭത്തിലാണ്‌. ഇരുപതാം നൂറ്റഠിന്റെ മദ്ധ്യം വരെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ തോടും പുഴ കളും കടന്ന്‌ ആലുവ തൃശൂര്‍ തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ പോകേിയിരുന്നു. വാഹന സദ്കര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത്‌ വര്‍ഷകാലങ്ങളിൽ സര്‍വ്വസാ ധാരണമായ വെള്ളപ്പൊക്കം മൂലം കാൽനട യാത്രപോലും വിദ്യാര്‍ത്ഥികളെ സംബന്ധിച്ച്‌ ദുഷ്കരമായിരുന്നു. തന്‍മൂലം നാലഞ്ചു ദശാബ്ദം മുന്‍പുവരെ ഈ കുടുംബാംഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസം നേടി അവരുടെ കഴിവുകള്‍ പ്രകാശിപ്പിക്കാൻ വേ പ്രോത്സാഹനം ലഭിക്കാതെ പോയി. അതുകൊനതന്നെ അടുത്തകാലം വരെ കുടുംബാംഗങ്ങള്‍ക്കെല്ലാം ജീവിതമാര്‍ഗ്ഗമായി കൃഷിയെത്തന്നെ ശരണം പ്രാപി ക്കിവന്നു. ഈ കുടുംബത്തില്‍ ഏഴാംതലമുറയില്‍പ്പെട്ട (ശീ. ടി.ഐ. പയലോസ്‌ എന്ന ഒരംഗത്തിനാണ്‌ ആദ്യമായി പത്താം ക്ലാസ്‌ പാസാകുവാനുള്ള ഭാഗ്യമുായ ത്‌. അദ്ദേഹം പിന്നീട്‌ വില്ലേജ്‌ കയണ്‍സില്‍മെമ്പറും, പഞ്ചായത്ത്‌ മെമ്പറുമായി പൊതുരംഗത്ത്‌ സേവനമനുഷ്ഠിച്ചിരുന്നു. ആ തലമുറയിലെ ശ്രീ. ടി.കെ. പത്രോസ്‌ ആദ്യത്തെ ബിരുദധാരിയുമാണ്‌.

തേലപ്പിള്ളില്‍ കുടുംബാംഗങ്ങളില്‍ 90 ശതമാനവും ഇന്നും ഗ്രാമവാസിക ളാണ്‌. അതുകെട്‌ നഗരത്തിലെ സുഖസ൯കര്യങ്ങള്‍ അധികംപേര്‍ക്കും അനുഭവ വേദ്യമല്ലെങ്കിലും നാട്ടിന്‍പുറത്തെ നന്‍മകളിൽ ഇവര്‍ സന്തുഷ്ടരാണ്‌. സാങ്കേ തിക കാരണങ്ങളാല്‍, വിദ്യാഭ്യാസരംഗത്ത്‌ നഗരവാസികളുടെ യാത്ര ഉയര്‍ച്ച ലഭി ച്ചിട്ടില്ലെങ്കിലും ഇവര്‍ സംസ്കാര സമ്പന്നരാണെന്നുള്ളത്‌ അഭിമാനകരമാണ്‌.തേലപ്പിള്ളില്‍ കുടുംബാംഗങ്ങളില്‍ 90 ശതമാനവും ഇന്നും ഗ്രാമവാസിക ളാണ്‌. അതുകെട്‌ നഗരത്തിലെ സുഖസ൯കര്യങ്ങള്‍ അധികംപേര്‍ക്കും അനുഭവ വേദ്യമല്ലെങ്കിലും നാട്ടിന്‍പുറത്തെ നന്‍മകളിൽ ഇവര്‍ സന്തുഷ്ടരാണ്‌. സാങ്കേ തിക കാരണങ്ങളാല്‍, വിദ്യാഭ്യാസരംഗത്ത്‌ നഗരവാസികളുടെ യാത്ര ഉയര്‍ച്ച ലഭി ച്ചിട്ടില്ലെങ്കിലും ഇവര്‍ സംസ്കാര സമ്പന്നരാണെന്നുള്ളത്‌ അഭിമാനകരമാണ്‌.