തേലപ്പിള്ളില്‍ മൂലകുടുംബനാഥന്റെ പേര് വറിയത് എന്നായിരുന്നുവെന്ന് ഈ പേരിന്റെ എല്ലാ ശാഖകളിലുമുള്ള ആവര്‍ത്തനത്തിൽ നിന്ന് ഉഹിക്കാം. ആദ്യ ജാതനായ ശിശുവിന് ആ കുഞ്ഞിന്റെ പിതാമഹന്റെ പേരിടുക എന്നത് (പാചീനമായിതന്നെയുളള ഒരാചാരമാണല്ലോ. ഈ വറിയതിന് കുഞ്ഞിച്ചെറിയ, കുഞ്ഞിപയലോ വറിയത് എന്നിങ്ങനെ മൂന്ന് പുത്രന്മാര്‍ ആയിരുന്നുവെന്നും ഒരോ ശാഖയിലേയും പേരുകളുടെ ആവര്‍ത്തനത്തില്‍ നിന്നും അനുമാനിക്കാം. ഇവര്‍ മൂന്നുപേരും അടുത്തടുത്ത പുരയിടങ്ങളില്‍ താമസിച്ചിരുന്നു. അവരിൽ പുരയിട ത്തിന്റെ പടിഞ്ഞാറെയറ്റത്ത് താമസിച്ച കുഞ്ഞിപയലോയുടെ കുടുംബത്തെ പടി ഞ്ഞാറെ വീട്ടുകാരെന്നും നടുവില്‍ താമസിച്ച കുഞ്ഞിച്ചെറിയയുടെ വീട്ടുകാരെ നടുവിലെ വീട്ടുകാരെന്നും കീഴക്കെയറ്റത്ത് താമസിച്ച വറിയതിന്റെ കുടുംബത്തെ കിഴക്കെ വീട്ടുകാരെന്നും ആരംഭത്തിലെ വിളിച്ച് പോന്നു. ഇതിൽ നടുവിലെ വീട് കീഴുത്തകുടി പുരയിടത്തിലായിരുന്നു. ഇങ്ങനെ തേലപ്പിള്ളിൽ മൂലകുടുംബ ത്തിന് മൂന്നു ശാഖകളുയി. ഈ മൂന്ന് ശാഖയുടേയും ഉപശാഖകളില്‍പെട്ടവ രാണ് ഇന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനികളായ എല്ലാ തേലപ്പിളളില്‍ കുടുംബാംഗങ്ങളും, ബ്രദര്‍മിഷന്‍ അംഗങ്ങളായ തേലപ്പിള്ളിൽ കുടുംബാംഗ ങ്ങളും ഈ ശാഖയിലെ പിന്‍തലമുറക്കാര്‍ പുളിയനം, പീച്ചാനിക്കാട് (പ്രദേശങ്ങ ളിലെ പല പുരയിടങ്ങളിലേക്കും അയൽ പ്രദേശങ്ങളിലേക്കും മാറി താമസിച്ചു. ഇവര്‍ മാറി താമസിച്ച പുരയിടത്തിന്റേയോ, സ്ഥലത്തിന്റേയോ പേരിലാണ് പിന്നീടായ ശാഖകള്‍ മിക്കതും അറിയപ്പെടുന്നത്. ദത്തുപോയ ശാഖകളെ അതാത് കുടുംബപേരുകൂടി ചേര്‍ത്ത് വിളിച്ച് പോരുന്നു.