Preloader Close
Puliyanam P.O, Angamaly.
Ernakulam. Kerala. INDIA

പടിഞ്ഞാറെ വീട്ടുകാരുടെ ഉപശാഖകള്‍.

ഇവര്‍ ആദ്യം താമസിച്ചിരുന്ന വീടും പുരയിടവും വിറ്റിട്ട്‌ പിന്‍ഗാമികളില്‍ ഇട്ടീരയെന്ന ഒരാള്‍ പുളിയനത്തില്‍ തന്നെ വെള്ളേപ്പാടം എന്ന സ്ഥലത്തും മത്തായി എന്ന മറ്റൊരാള്‍ നിലുവായ്‌ എന്ന സ്ഥലത്തും താമസമാക്കി, ൪ ശാഖകളായി പിരിഞ്ഞു. ഇതിൽ വെളേളപ്പാടം ശാഖയിലെ ഒരാള്‍ പീച്ചാനിക്കാട്‌ ആലുക്കല്‍ കുടുംബത്തില്‍ ദത്തുപോയി.വെ ള്ളോപ്പാടം കുടുംബ ശാഖാംഗമായ റവ.ഫാ.ടി.പി. സഖറിയ തേലപ്പിള്ളില്‍ അമേ രിക്കയിലും നിലുവായ്‌ കുടുംബശാഖാംഗമായ റവ.ഫാ.ടി.വി. യല്‍ദോസ്‌ തേലപ്പി ളളില്‍ തൃശൂര്‍ ഭദ്രാസനത്തിലും വൈദീകരായി സേവനമനുഷ്ഠിക്കുന്നു.


നടുവിലെ വീട്ടുകാരുടെ ഉപശാഖകള്‍ .

നടുവിലെ വീട്ടിലെ - കീഴുത്തക്കു ടി-ഗൃഹനാഥന്‍ കുഞ്ഞിച്ചെറിയയുടെ പിൻഗാമികൾ അവിടെ നിന്നും പോന്ന്‌ പീച്ചാനിക്കാടിന്റെ പടിഞ്ഞാറെയറ്റത്തുള്ള പുരയിടത്തിന്റെ വടക്കും തെക്കും ഭാഗ ങ്ങളില്‍ പുരകള്‍ വച്ച്‌ താമസമാക്കി. ഇതില്‍ തെക്കുവശത്തെ വീട്‌ വടക്കശത്തെ വീടിനേക്കാള്‍ വലുതായി ഇരുന്നത്‌ കൊകാം ഇവരെ വലിയവിീട്ടുകാരെന്ന്‌ വിളിച്ച്‌ പോന്നത്‌. ഈ ശാഖയുടെ ആരംഭത്തില്‍ തന്നെ തിരിഞ്ഞുപോയവരാണ്‌ പുളിയനത്തിലെ അമ്പാട്ടുകാര്‍ എന്നറിയപ്പെടുന്ന തേലപ്പിള്ളി കുടുംബക്കാര്‍. അമ്പാട്ടുപുരയിടത്തിൽ താമസിച്ചതുകൊണ് ആ പേരിലറിയപ്പെടുന്നത്‌. വലിയ വീട്ടിൽ നിന്നും പിൻ തലമുറയില്‍ വേര്‍പിരിഞ്ഞ്‌ അമ്പഴക്കാടന്റെ കുടിയില്‍ താമ സമാക്കിയ കുടുംബക്കാരെ അമ്പാഴക്കാടന്റെ കുടിക്കാരെന്നും പുളിയനം വടക്ക്‌ കുഞ്ഞുമുതപുരയിടത്തില്‍ താമസമാക്കിയ ശാഖയെ കാുഞ്ഞുമുതക്കാരെന്നും വിളിച്ച്‌ പോരുന്നു.


വലിയ വീടിന്റെ വടക്കേവീട്ടില്‍ താമസിച്ചിരുന്ന കുഞ്ഞുച്ചെറിയയുടെ മൂത്തപയര്രന്‍ കുഞ്ഞുച്ചെറിയ തറവാട്ടിലും ഇളയ ആൾ വറിയത്‌ അല്പം കിഴക്ക്‌ മാറി തൊഴുത്തിങ്ങപറമ്പ്‌ എന്ന പുരയിടത്തിലും താമസിച്ചു. മനവക തൊഴുത്തി രുന്ന സ്ഥലമായതുകൊണ് ഈ പുരയിടം ആ പേരിൽ അറിയപ്പെട്ടത്‌. ഈ വറിയ തിന്റെ മക്കളും അവരുടെ പിന്‍ഗാമികളും കുഞ്ഞുച്ചെറിയയുടെ വീടിനെ വല്ല്യ പ്പന്റെ വീട്‌ എന്നും വിളിച്ച്വന്നു. ഈ കുഞ്ഞിച്ചെറിയയുടെ ഒരു മകന്‍ പൂളിയന ത്തില്‍ മുത്തിയേത്തുപറമ്പില്‍ താമസമാക്കി. അതിനാല്‍ ഈ കുടുംബശാഖ യിലെ പിന്‍ഗാമികളെ മുത്തിയേത്തുകാര്‍ എന്ന്‌ വിളിക്കുന്നു. കുഞ്ഞിച്ചെറിയ യുടെ ഒരു പദ്രതന്‍ മേക്കാട്‌ അമ്പൂക്കന്‍ കുടുംബത്തിൽ ദത്തു പോയി. ആ ശാഖയിലെ പിന്‍ഗാമികള്‍ തേലപ്പിള്ളിൽ കുടുംബയോഗത്തില്‍ ഇപ്പോള്‍ അംഗ ങ്ങളാണ്‌. കുഞ്ഞിച്ചെറിയയുടെ മറ്റൊരു മകൻ പറവൂരിനടുത്ത്‌ ആനച്ചാലിൽ താമ സിച്ചിരുന്നുവെങ്കിലും ആ ശാഖ പുരുഷ പാരമ്പര്യമില്ലാതെ വന്നതിനാല്‍ നാമവ ശേഷമായി. വലിയവീട്ടില്‍ താമസിച്ചവരുടെ പിൻതലമുറയില്‍ ഒരു മകള്‍ മാത്ര മായി അവശേഷിച്ചപ്പോള്‍ ആ ശാഖയും നാമാവശേഷമായി തീര്‍ന്നു. തൊഴുത്തിങ്ങപറമ്പില്‍ താമസിച്ച വറിയതിന്റെ മൂത്തപുത്രന്‍ തൊട്ടുകി ഴക്കേ പുരയിടത്തില്‍ താമസിച്ചതുകൊ്‌ ആ ശാഖയെ കിഴക്കേ കുടിക്കാര്‍ എന്നും, പടിഞ്ഞാറെ പുരയിടത്തില്‍ തന്നെ താമസിച്ചവരെ പടിഞ്ഞാറെ കുടിക്കാര്‍ എന്നും താഴുത്തവീട്ടുകാരുടെ പുരയിടത്തിൽ താമസിച്ച ഇളയമകന്റെ പിന്‍ഗാമികളെ താഴുത്തവീട്ടുകാര്‍ എന്നും വിളിച്ചു വരുന്നു.


കിഴക്കെ വീട്ടുകാരുടെ ഉപശാഖകള്‍.

കിഴക്കേ വീട്ടിലെ വറിയതിന്റെ മത്തായിയെന്ന പയത്രന്‍ തന്റെ ആറു പുത്രന്‍മാരു മൊന്നിച്ച്‌ പീച്ചാനിക്കാട്‌ വെല്ലിപ്പന്റെ വീടിനും വലിയ വീടിനും കീഴക്കുവശ ത്തുള്ള പുരയിടത്തില്‍ താമസമാക്കി. അങ്ങനെ ഈ ശാഖ ഇവിടെയും കിഴക്കേ വീട്ടുകാര്‍ എന്നു തന്നെ അറിയപ്പെട്ടു. ഈ മത്തായിയുടെ മൂന്നു മക്കള്‍ മൂക്ക ന്നൂരും (ഇലവങ്ങാമറ്റത്ത്‌) മറ്റൊരാള്‍ പുളിയനത്തിൽ തൊടുവാക്കുടി എന്ന പുര യിടത്തിലും താമസമാക്കി. മൈസൂര്‍ വറിയത്‌ എന്ന്‌ പ്രസിദ്ധനായ വ്യക്തി ഈ മത്തായിയുടെ ഒരു പന്രരനാണ്‌. അദ്ദേഹത്തിന്റെ പിൻ തലമുറക്കാര്‍ ഇന്ന്‌ കര്‍ണാടകത്തില്‍ നരസിംഹരാജപുരത്ത്‌ തേലപ്പിള്ളില്‍ കുടുംബത്തിന്റെ ഒരു ശാഖയായി അധിവസിക്കുന്നു.മൂക്കന്നൂരില്‍ പോയി താമസമാക്കിയവരുടെ പിന്‍ഗാമികളാണ്‌ ഇന്ന്‌ മൂക്കന്നൂര്‍, പൂതംകുറ്റി പ്രദേശങ്ങളില്‍ വസിക്കുന്ന തേല പ്പിള്ളില്‍ കുടുംബക്കാര്‍. ഇപ്പോഴത്തെ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസി ഡന്റ്‌ ശ്രീ. ടി.എം. വര്‍ഗീസ്‌ ഈ ശാഖാംഗമാണ്‌. തൊടുവാക്കുടിശാഖയില്‍ പെണ്‍മക്കള്‍ മാത്രമായതിനാല്‍ ആ ശാഖ ക്രമേണ നാമാവശേഷമായി. കിഴക്കേ വീട്ടില്‍ നിന്നും മത്തായിയുടെ മരണശേഷം ഭാര്യ അച്ചുണ്ണിയും മക്കളും അങ്കമാ ലിയിലേക്ക്‌ താമസം മാറ്റുകയും കാല്രകമേണ അവര്‍ ബ്രദര്‍ മിഷനംഗങ്ങളായി ത്തീരുകയും ചെയ്തു. ഈ കുടുംബശാഖാംഗങ്ങളെല്ലാം തേലപ്പിള്ളില്‍ കുടുംബ യോഗത്തിലെ സജീവാംഗങ്ങളാണ്‌. കിഴക്കേവീട്ടിലെ മത്തായിയുടെ സഹോദരന്‍ കൂുഞ്ഞിച്ചെറിയയുടെ മകന്‍ കുഞ്ഞിപയലോയുടെ പിന്‍ഗാമികളാണ്‌ ഇന്ന്‌ കൊടട്ടി, മാസ്പ്ര പ്രദേശങ്ങളിൽ താമസിക്കുന്ന തേലപ്പിള്ളി കുടുംബക്കാർ. ഈ ശാഖയിൽ അപ്പനും മകനു മായി കൊച്ചുവര്‍ക്കി, വര്‍ക്കി എന്നീ പ്രശസ്തരായ ആയുര്‍വ്വേദ വൈദ്യന്മാരും കൂടാതെ വര്‍ഗീസ്‌ പോൾ എന്ന പ്രസിദ്ധ നാടകകൃത്തും സാഹിത്യകാരനുമുായി രുന്നു. കൊച്ചുവര്‍ക്കി വൈദ്യര്‍ ആ പ്രദേശത്തെ അധികാരിയുമായിരുന്നു. റവ. ഫാ. പോളി വര്‍ഗീസ്‌ തേലപ്പിള്ളില്‍ ഈ ശാഖയിലെ അംഗമാണ്‌. ഇപ്പോള്‍ തൃശൂര്‍ ഭദ്രാസനത്തിൽ സേവനമനുഷ്ഠിക്കുന്നു. മത്തായിയുടെ മറ്റൊരു സഹോ ദരന്‍ പയലോയുടെ പിൻഗാമികളുടെ, പുളിയനത്തിലും പീച്ചാനിക്കാടിന്റെ കിഴ ക്കുഭാഗത്തുമുള്ള കുടുംബശാഖ കിഴക്കേ വീട്ടിൽ എന്നറിയപ്പെടുന്നു. മേല്‍പ്രസ്താവിച്ച എല്ലാശാഖോപശാഖകളിലുമായി ഇന്ന്‌ നൂറ്റിയമ്പ തില്‍പരം തേലപ്പിള്ളിൽ കുടുംബങ്ങൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി പാരമ്പര്യത്തിൽ പെട്ടതായി ഇവിടെ അധിവസിക്കുന്നുന്നെ കാണാം. തേലപ്പി ള്ളില്‍ കുടുംബാംഗങ്ങളായ 3 ബഹു. പുരോഹിതര്‍ ദൈവവേല ചെയ്യുന്നവരായി നമുക്കിടയിലുന്നെത്‌ അഭിമാനകരം തന്നെ. വിദ്യാഭ്യാസ സാംസ്കാരിക രംഗ ത്തും, സാമൂഹ്യ - രാഷ്ട്രീയ മണ്ഡലത്തിലും, ആരോഗ്യ - കാര്‍ഷിക മേഖല യിലും എന്നുവേ ജീവിതത്തിന്റെ നാനാതുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച്‌ മുന്നേ റുന്ന തേലപ്പിള്ളില്‍ കുടുംബാംഗങ്ങൾ നമുക്കെന്നും അഭിമാനമാണ്‌, ഭാവിയുടെ ശുഭ പ്രതീക്ഷയാണ്‌. ഒരേ രക്തബന്ധത്തില്‍പ്പെട്ട തേലപ്പിള്ളിൽ കുടുംബാംഗങ്ങൾക്ക്‌ പരസ്പരം പരിചയപ്പെടുവാനും സ്നേഹബന്ധം ദൃഡഃപ്പെടുത്തുവാനും ഒരു പൊതു വേദി യൊരുക്കുക എന്നതായിരുന്നു തേലപ്പിള്ളിൽ കുടുംബയോഗത്തിന്റെ സ്ഥാപനല ക്പ്യം. 1997-ല്‍ സമാരംഭിച്ച ഈ കുടുംബയോഗത്തിന്‌ ഇതിനകം ഈ ലക്ഷ്യം കൈവരിക്കുവാന്‍ ഏറെക്കുറെ സാധിച്ചുവെന്നുളളത്‌ ചാരിതാര്‍ത്ഥ്യജനകമാണ്‌. തേലപ്പിള്ളിൽ കുടുംബയോഗത്തില്‍ ഇന്ന്‌ 143 ഘടകകുടുംബങ്ങളും (പരായ പൂര്‍ത്തിയായവരും അല്ലാത്തവരുമായി 621 അംഗങ്ങളും പേര്‌ രജിസ്റ്റര്‍ ചെയ്തിട്ടു.